"ബാനറുകൾ നീക്കം ചെയ്യില്ല" നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്ന് പൊലീസ്; തർക്കം രൂക്ഷതയിലേയ്ക്ക് ക്ഷുഭിതനായി ഗവർണർ

കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ​ഗവർണർ. മലപ്പുറം എസ്പി അട‌ക്കമുള്ളവരോ‌ട് ക്ഷുഭിതനായ ​ഗവർണർ നിർബന്ധപൂർവ്വം ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​'ഗോ ബാക്ക് ​ഗവർണർ' അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ​ഗവർണർ അഴിപ്പിച്ചത്. 

മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ​ഗവർണർ പൊലീസിനോട് ചോദിച്ചത്. ഗവർണർ വൈസ് ചാൻസിലറോടും കയർത്തു സംസാരിച്ചു. ​ഗവർണർ ​ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലർ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലർ എത്തിയ ശേഷമാണ് ഗവർണർ അകത്തേക്ക് കയറിയത്. 

നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയർത്ത് പറഞ്ഞാണ് ഗവർണർ മടങ്ങിയത്. കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.

"സംഘി ചാൻസിലർ വാപസ് ജാവോ" ഗവർണർക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ​ഗോ ബാക്ക് ബാനറുകളും ക്യാമ്പസിലു‌ടനീളമുണ്ടായിരുന്നു.

സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിർദ്ദേശം നൽകിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. 

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ​ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ പൊലീസ് നീക്കം ആദ്യം ചെയ്‌തില്ല. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല

ഗവർണർ സർവ്വകലാശാലയിൽ പ്രവേശിക്കുന്നതിനെതിരെ എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘ‌ടിപ്പിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റിയ ശേഷം ​വലിയ സുരക്ഷാ സന്നാഹങ്ങളോടെ ​ഗവർണർ ക്യാമ്പസിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ക്യാമ്പസിലെ ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !