ലിബിയ: യൂറോപ്പിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 61 അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറായാണ് അപകടം. മരിച്ച 61 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കുട്ടികളുള്‍പ്പെടെ 60 പേരെ കാണാതായി. രക്ഷപ്പെട്ട ഇരുപത്തിയഞ്ചോളം പേരെ ലിബിയയിലെ തടവുകേന്ദ്രത്തിലേക്ക് മാറ്റി.
ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ആണ് 61 കുടിയേറ്റക്കാര്‍ പശ്ചിമ ലിബിയന്‍ നഗരമായ സുവാരയ്ക്ക് സമീപം കടലില്‍ മുങ്ങിമരിച്ചതായി അറിയിച്ചത്. ലിബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സുവാരയിൽ നിന്ന് ശനിയാഴ്ച 86 പേരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്ന് കരുതുന്നു.
മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർ ശ്രമിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ലിബിയ. കാണാതാവുകയോ മരിക്കുകയോ ചെയ്തവരിൽ ഭൂരിഭാഗവും നൈജീരിയ, ഗാംബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ ജൂണിൽ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് 750 അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അറുനൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം തന്നെ ഏതാണ്ട് ഒന്നരലക്ഷം ആളുകൾ അഭയാർഥികളായി ഇറ്റലിയിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും അപകടകരമായ മൈഗ്രേഷൻ റൂട്ടുകളിൽ ഒന്നാണിത്. IOM കണക്കുകൾ പ്രകാരം ഈ വർഷം മാത്രം 2,200 കുടിയേറ്റക്കാർ ഇവിടെ മുങ്ങിമരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.