അടിമാലി: അമേരിക്കയിൽ നിന്നെത്തിയ ന്യൂജഴ്സി സ്വദേശിനി മൂന്നാറിൽ നിര്യാതയായി. നോർമ ഗ്രേസ് എന്ന 68 കാരിയാണ് മരണപ്പെട്ടത്.
പോതമേട്ടിലെ 5 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നോർമ ഗ്രേസ് കോയമ്പത്തൂരിലെത്തുകയും മൂന്നാർ സന്ദർശിക്കുകയുമായിരുന്നു. അമേരിക്കയിൽനിന്ന് ഏഴംഗ സംഘത്തോടൊപ്പം ശനിയാഴ്ചയാണ് ഇവിടെയെത്തിയത്.
ഞായറാഴ്ച രാവിലെ 7 മണിയോടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നോർമയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
അവൾക്ക് ശ്വാസംമുട്ടൽ പ്രശ്‌നങ്ങളുണ്ടെന്നും നെബുലൈസേഷൻ ഉപകരണങ്ങൾ കൂടെ ഉണ്ടായിരുന്നതായും ഇൻക്വസ്റ്റ് നടത്തിയ പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്നും തുടർ നടപടികൾക്കുമായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.