കോട്ടയം : എൽ ഡി എഫിന്റെ നേത്യത്വത്തിൽ ഇന്ന് കോട്ടയത്ത് നടന്ന റബർ കർഷക സംഗമം പൊറാട്ട് നാടകമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
എൽ ഡി എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ റബർ കർഷകരെ കബളിപ്പിച്ചതിന് ശേഷംഎൽഡിഎഫിന്റെ റബർ കർഷക സംഗമം എന്ന പേരിൽ റബർ കൃഷിക്കാരെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സജി പറഞ്ഞു.
യുഡിഎഫ് സർക്കാർ റബർ കൃഷിക്കാർക്ക് വേണ്ടി തുടക്കം കുറിച്ച റബർ വില സ്ഥിരതഫണ്ട് പോലും നൽകാത്ത സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റം പറഞ്ഞ് റബർ കൃഷിക്കാരുടെ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുകയാണെന്നും സജി ആരോപിച്ചു.
ജനസദസുമായി കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി റബർ കർഷകരോട് ആത്മാർത്ഥത ഉണ്ടെങ്കിൽ വാഗ്ദാനങ്ങൾ പാലിക്കുവാനും , അനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും തയാറകണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.