കോഴിക്കോട്: വടകര അഴിയൂരില്‍ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.
ഷോള്‍ഡര്‍ ബാഗിലാക്കിയ കഞ്ചാവുമായി ബസില്‍ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന താരനാഥിനെ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്.
കണ്ണൂരില്‍ നിന്ന് കോഴിക്കോട് ബസില്‍ കയറിയ ഇയാള്‍ വാഹന പരിശോധന കണ്ട് ഇറങ്ങിപ്പോവുമ്പോഴാണ് ചോദ്യം ചെയ്തതും കഞ്ചാവ് കണ്ടെടുത്തതും. 8.8 കിലോ ഉണക്കിയ കഞ്ചാവ് രണ്ട് കെട്ടുകളിലാക്കി ബാഗില്‍ അടുക്കിവെച്ച നിലയിലായിരുന്നു.
സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ പി കെ അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി എ ജസ്റ്റിൻ, പി വിപിൻ, ഡ്രൈവര്‍ എൻ പി പ്രബീഷ്, അഴിയൂര്‍
എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ മില്ട്ടൻ മെല്വിൻ സെക്യൂറ, സിഇഒമാരായ സി എം പ്രജിത്, ഇ കെ സുരേന്ദ്രൻ, വി ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ വടകര കോടതി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.