രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വലിയൊരു പ്രശ്നമാണ്. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനുള്ള പ്രധാനകാരണം.
കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും. കരിമ്പിൻ ജ്യൂസില്‍ ഇരുമ്ബും മറ്റു ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വളരെയേറെ ഗുണം ചെയ്യും.
വൈറ്റമിൻ സി-യാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഗുണകരമാകുകയും ചെയ്യും.
മാതളം ജ്യൂസും ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. മാതളം ഇരുമ്ബിന്റേയും വിറ്റാമിൻ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിൻ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസും അനീമിയ തടയാൻ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഇരുമ്പ് ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.
അത്തിപ്പഴവും ആപ്പിളും ജ്യൂസാക്കുന്നതും ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും. സ്മൂത്തികളും ഇത്തരത്തില്‍ ഗുണം ചെയ്യുന്നവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.