കോട്ടയം: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയ കാതൽ എന്ന സിനിമയെ രൂക്ഷമായി വിമർശിച്ച് ചങ്ങനാശ്ശേരി രൂപത രംഗത്തെത്തി. സ്വവർഗരതിയെ അനുകൂലിക്കുന്ന കഥാപാത്രം ക്രിസ്ത്യാനി ആയതെങ്ങനെയെന്ന് ചങ്ങനാശേരി രൂപത സഹായമെത്രാൻ തോമസ് തറയിൽ ചോദിച്ചു. ചിത്രം സ്വവർഗരതിയെ മഹത്വവത്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെയും തോമസ് തറയിൽ ആഞ്ഞടിച്ചു. സഭയെ എപ്പോഴും ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും തോമസ് തറയിൽ വിമർശിച്ചു. സഭയെ വിദ്യാഭ്യാസ കച്ചവടക്കാരായാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘ഇപ്പോഴുള്ള മാധ്യമങ്ങളൊക്കെ സഭയെ ഒരു ഇരുട്ടിന്റെ മറവിൽ നിർത്താൻ വലിയ രീതിയിൽ ശ്രമിക്കുന്നുണ്ട്.
ഈ കഴിഞ്ഞ നാളിൽ ആരാധ്യനായ മമ്മൂട്ടിയെന്ന് പറയുന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച ഒരു സിനിമയിറങ്ങി. സ്വവർഗരതിയെ വലിയ രീതിയിൽ മഹത്വവൽക്കരിക്കുന്ന ആ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികൾ ആയിപ്പോയത് എന്തുകൊണ്ടാണ്’, തോമസ് തറയിൽ ചോദിച്ചു.
‘ആ സിനിമയുടെ പശ്ചാത്തലം ക്രൈസ്തവ ദേവാലയം ആയത് എന്തുകൊണ്ടാണ്? ഒറ്റ കാരണമേയുള്ളൂ. നമ്മളെ അപമാനിക്കാൻ ഒന്നും ചെയ്തതല്ല. പക്ഷെ വേറേ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല. അത്രയേ ഉള്ളൂ,’ തോമസ് തറയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.