വടകര: ഓർക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷെബിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹബീബിന്റെ കുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ഷെബിനയുടെ മകൾ. ഉപ്പയുടെ അമ്മാവൻ ഹനീഫ ഉമ്മയെ മർദിച്ചിരുന്നു എന്നാണ് ഷെബിനയുടെ പത്തുവയസ്സുകാരിയായ മകളുടെ വെളിപ്പെടുത്തൽ.
സ്വന്തം വീട് എടുക്കണമെന്ന് പറഞ്ഞപ്പോഴാണ് മർദിച്ചത്. ഉമ്മയോട് ഹനീഫ മോശമായി സംസാരിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് മുറിയിലേക്ക് പോയി ഉമ്മ വാതിലടച്ചതെന്നും മകൾ പറയുന്നു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു.
പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ട് വീട്ടിലുള്ളവരോട് കാര്യം പറഞ്ഞിരുന്നു. ആരും മുകളിലേക്ക് വരികയോ വാതിൽ തുറക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും ഷെബിനയുടെ മകൾ പറയുന്നു.
തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന (30) തിങ്കളാഴ്ച രാത്രിയാണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭർത്താവിന്റെ ബന്ധു ഷെബിനയെ മർദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളിൽപ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാർ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യം അടക്കം പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
ഷെബിനയുടെ ഭർത്താവ് ഹബീബ് വിദേശത്താണ്. ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്ന് ഷെബിന വീടുമാറാൻ തീരുമാനിക്കുകയും വിവാഹസമയത്ത് നൽകിയ സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് തിങ്കളാഴ്ച തർക്കം നടന്നത്.
ഭർത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരൻ കൈയോങ്ങിക്കൊണ്ട് ഷെബിനയ്ത്തുനേരെ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷെബിന മുറിയിൽക്കയറി വാതിലടച്ചത്.
വീട്ടിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷെബിനയുടെ ഭർത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അരൂരിൽനിന്ന് കുന്നുമ്മക്കരയിൽ എത്തിയശേഷമാണ് വാതിൽ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷെബിന മരിച്ചിരുന്നു. കൊലപാതകത്തിനു തുല്യമായ അനാസ്ഥയാണ് വീട്ടുകാർ കാണിച്ചതെന്നാണ് ഷെബിനയുടെ ബന്ധുക്കളുടെ ആരോപണം.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.