കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിന് പൊതുജനങ്ങൾക്ക് ഇന്നൂകൂടി (ഡിസംബർ 9) അവസരം.
വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരവും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
അതത് ബൂത്തിലെ ബി.എൽ.ഒ.മാർ മുഖേനയും അപേക്ഷകൾ നൽകാവുന്നതാണ്. വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനും വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഇന്ന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും, താലൂക്ക്, വില്ലേജ് ഓഫീസുകളിലും സ്‌പെഷ്യൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പാർലമെന്റ്/നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും രണ്ട് വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനാൽ രണ്ട് പട്ടികയിലും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

%20(24).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.