''അതെ പൂഞ്ഞാർ മാറുകയാണ്..!! പൂഞ്ഞാറിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം; പതിറ്റാണ്ടുകളായി വികസന മുരടിപ്പിലായിരുന്ന പൂഞ്ഞാർ നിയോജകമണ്ഡലം കഴിഞ്ഞ രണ്ടര വർഷക്കാലമായി സമാനതകൾ ഇല്ലാത്ത വികസന മുന്നേറ്റത്തിലാണ്. നിയോജകമണ്ഡലമൊട്ടാകെയുള്ള ആയിരത്തിൽപരം കോടി രൂപയുടെ  ജലജീവൻ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഘട്ടത്തിലാണ്.


ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ വാഗമണ്ണിലേക്കുള്ള ഈരാറ്റുപേട്ട -വാഗമൺ  റോഡ് 20 വർഷത്തിലധികമായി തകർന്നു കിടന്നത്  ഇന്ന് ബിഎം&ബിസി നിലവാരത്തിൽ പുതുക്കി പണിതു കഴിഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പമ്പാവാലി, എയ്ഞ്ചൽ വാലിയിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കൈവശ ഭൂമിക്ക് പട്ടയം നൽകി  കർഷക ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരമേകി. 

നിയോജക മണ്ഡലത്തിൽ 8 ബിഎം&ബിസി റോഡുകൾ പുതുതായി നിർമ്മിച്ചത് ഉൾപ്പെടെ 400 കിലോമീറ്ററോളം പൊതുമരാമത്ത് റോഡുകൾ റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി.5 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കുകയും,  രണ്ടെണ്ണം നിർമ്മാണ ഘട്ടത്തിലും ആണ്.

40 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ഏഴര കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിട നിർമ്മാണം  പൂർത്തീകരിച്ചു വരുന്നത് ഉൾപ്പെടെ 9 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മാണം പൂർത്തീകരിക്കുകയോ, നിർമ്മാണ ഘട്ടത്തിലോ ആണ്. 

കൂട്ടിക്കൽ സി എച്ച് സിക്ക്  5 കോടി രൂപയുടെ പുതിയ കെട്ടിട നിർമ്മാണത്തിന്  ടെൻഡർ നടപടികളിലേക്ക് എത്തിയത് ഉൾപ്പെടെ 5 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മാണ ഘട്ടങ്ങളിലാണ്. ഒരു മിനി സിവിൽ സ്റ്റേഷൻ പോലുമില്ലാത്ത നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും പുതിയ മിനി സിവിൽ സ്റ്റേഷനുകൾക്ക് ഭരണാനുമതി ലഭ്യമായി.

അതെ  പൂഞ്ഞാർ മാറുകയാണ്..!!

വികസന മുരടിപ്പിൽ നിന്നും വികസന കുതിപ്പിലേക്ക്. വിദ്വേഷവും വെറുപ്പും,  മാഫിയ രാഷ്ട്രീയവും സൃഷ്ടിക്കാൻ ശ്രമിച്ചവരിൽ നിന്ന് സംസ്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും  പുതിയ സന്ദേശം പൂഞ്ഞാറിൽ പടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !