തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം.
മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.കയര്‍ ഉപയോഗിച്ച് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ കൊച്ചിയില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കമ്മീഷ്ണര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. ജലപീരങ്കിയെ അവഗണിച്ചും ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ രണ്ടാമതും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വലിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
കണ്ണൂര്‍ വളപട്ടണം സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസുംതമ്മില്‍ ഉന്തും തളളുമുണ്ടായി. ബാരിക്കേഡുവെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും ലാത്തിപിടിച്ചുവാങ്ങാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തി. വനിതകളടക്കം നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തിലുള്ളത്. പരിസരത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മുക്കത്തും സംഘര്‍മുണ്ടായി. റോഡില്‍ പോലീസ് കെട്ടിയ കയര്‍ ചാടിക്കടന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തളളുമുണ്ടായി. സംസ്ഥാനത്തെ പല ജില്ലകളിലും സമാന സാഹചര്യമാണുള്ളത്.
അതേ സമയം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പ്രകടനം നടക്കുന്നു.പ്രതിപക്ഷ നേതാവ് വിടി സതീശൻ മറ്റ് മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.