പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസ്: നേപ്പാള്‍ സ്പിന്നര്‍ ലാമിചാനെ കുറ്റക്കാരനെന്ന് കോടതി

കാഠ്ണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലമിചാനെ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ അടുത്തയാഴ്ച വിധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്.

സംഭവത്തില്‍ അറസ്റ്റിലായ ലമിചാനെ അഞ്ച് മാസത്തോളം ജയിലിലായിരുന്നു. ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ താരം നേപ്പാളിനായി വീണ്ടും കളിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാള്‍ താരമാണ് ലമിചാനെ. 2018,2019 സീസണുകളിലാണ് ഡല്‍ഹിക്കായി ലമിചാനെ കളിച്ചത്. അന്താരാഷ്ട്ര ഏകദിനത്തില്‍ വേഗത്തില്‍ അമ്പത് വിക്കറ്റെടുക്കുന്ന രണ്ടാമത്തെയും, ട്വന്റിയില്‍ വേഗത്തില്‍ 50 വിക്കറ്റെടുത്ത മൂന്നാമത്തെയും താരമാണ് സന്ദീപ് ലമിചാനെ.

അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ലമിചാനെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞിരുന്നു. തെറ്റായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ലമിചാനെ വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരു്‌നു... ''പ്രിയപ്പെട്ട ആരാധകരെ ഞാന്‍ നിരപരാധിയാണ്, തെറ്റായി ഒന്നും ചെയ്തിട്ടില്ല. 

കേസ് നേരിടാനും എന്റെ നിരപരാധിത്വം തെളിയിക്കാനും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഞാനൊരുക്കമാണ്. എനിക്കെതിരെ ഉയര്‍ന്ന തെറ്റായ ആരോപണങ്ങള്‍ക്കെല്ലാം കാലം മറുപടി പറയുമെന്നുറപ്പാണ്.'' ലമിചാനെ കുറിച്ചു.

മുന്‍ നേപ്പാള്‍ ക്യാപ്റ്റനും ഐപിഎല്‍ താരവുമായിരുന്ന ലമിചാനെക്കെതിരെ 17കാരിയായ പെണ്‍കുട്ടിയാണ് പീഡന പരാതി നല്‍കിയത്. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിവിലെയും ഭക്തപുറിലെയും വിവിധ സ്ഥലങ്ങളിലും ഹോട്ടലിലും കൊണ്ടുപോയി ലമിചാനെ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

ബലാത്സംഗ കേസില്‍ കാഠ്മണ്ഡു ജില്ലാ കോടതി നേരത്തെ ലമിചാനെക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാജ്യം വിട്ട ലമിചാനെയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്റര്‍പോളും ലാമിച്ചാനെക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !