പാകിസ്ഥാൻ ;അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിൽ. കറാച്ചിയിലെ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് ചികിത്സയെന്നാണ് റിപ്പോർട്ടുകൾ. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കനത്ത സുരക്ഷയാണ് ദാവൂദ് ഇബ്രാഹിമിന് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.ദാവൂദ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഫ്ലോറിൽ മറ്റ് രോഗികളൊന്നും ഇല്ല.
ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും രണ്ടാം വിവാഹം കഴിച്ചതായും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.