ലാലേട്ടന് മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ വിസ്മയിച്ച നിരവധി കഥാപാത്രങ്ങളുണ്ട്.
തന്റെ ഫാന്‍സ് അസോസിയേഷനോട് അന്ന് താന്‍ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ എന്റെ പിള്ളേരുണ്ടാടാ എന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ആരവത്തോടെയാണ് ഏറ്റെടുത്തത്.
നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
’25 വര്‍ഷം മുൻപ് മമ്മൂട്ടിക്കയാണ് എന്റെ ഫാന്‍സ് അസോസിയേഷന് ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്.
എന്റെ സിനിമായാത്രയില്‍ എപ്പോഴും കൂടെ അദ്ദേഹമുണ്ട്. ഇച്ചാക്ക തുടങ്ങിവെച്ച പ്രസ്ഥാനം 25 വര്‍ഷങ്ങള്‍ക്ക് ശേഷവും നന്നായി തന്നെ മുന്നോട്ടു പോകുന്നത് അദ്ദേഹത്തിൻ്റെഗുരുത്വമായി ഞാന്‍ കാണുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.
ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക. ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാന്‍ എന്റെ മനസ്സില്‍ എന്റെ പിള്ളേരുണ്ടെടായെന്ന് ആവേശത്തോടെ പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാണ്. മോഹന്‍ലാല്‍ നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം നേര് ആണ്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഭാഷകനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.