ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ഒരു ജീവിതത്തിനായി തലച്ചോറിനെ പരിപോഷിപ്പിക്കുക എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു നിര്‍ണായക കാര്യമാണ്.നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍, വികാരങ്ങള്‍, എനര്‍ജി എന്നിവയുടെ പ്രഭവകേന്ദ്രമെന്ന നിലയില്‍, തലച്ചോറിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും മാനസിക ക്ഷേമം പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകള്‍ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാം.
കൃത്യമായ മസ്തിഷ്ക ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം പ്രധാനമാണ്, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാള്‍ പറയുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍: ഫാറ്റി ഫിഷ് (സാല്‍മണ്‍, ട്രൗട്ട്), ഫ്ളാക്സ് വിത്തുകള്‍, ചിയ വിത്തുകള്‍, വാല്‍നട്ട് പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മസ്തിഷ്ക പ്രവര്‍ത്തനത്തിന് നിര്‍ണായകമായ ഒമേഗ-3 വൈജ്ഞാനിക നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആന്റി ഓക്സിഡൻറുകളാല്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍: ബെറീസ്, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിങ്ങനെ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ പലതരം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ആൻറി ഓക്സിഡന്റുകള്‍ തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, ഇത് വൈജ്ഞാനിക തകര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ധാന്യങ്ങള്‍: തവിട്ട് അരി, കിനോവ, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. ഇവ നാരുകളുടെ നല്ല ഉറവിടമാണ്. കൂടാതെ മസ്തിഷ്കത്തിന് സ്ഥിരമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
ലീൻ പ്രോട്ടീനുകള്‍: കോഴിയിറച്ചി, മുട്ട, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ലീൻ പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇവ നല്കുന്നു.
മസ്തിഷ്ക ആരോഗ്യത്തിന് ഗുണം ചെയ്യുന്ന 5 സൂപ്പര്‍ ഫൂഡുകള്‍
ബ്ലൂബെറി: ഇവ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ഫ്ലേവനോയിഡുകള്. കൂടാതെ ബ്ലൂബെറി മെച്ചപ്പെട്ട ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം (ഉദാ. സാല്‍മണ്‍): തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഒമേഗ-3, മസ്തിഷ്ക ഘടനയെയും പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നു ഇത് വൈജ്ഞാനിക ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു.
ബ്രോക്കോളി: ആന്റിഓക്സിഡന്റുകളും വിറ്റാമിൻ കെയും അടങ്ങിയ ബ്രൊക്കോളി തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനവുമായി ബന്ധപ്പെട്ട സംയുക്തങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
മഞ്ഞള്‍: മഞ്ഞളിലെ സജീവ സംയുക്തമായ കുര്ക്കുമിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രക്ത-മസ്തിഷ്ക തടസ്സം ഭേദിക്കുന്നു, ഇത് ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ തടയാൻ സഹായിക്കും.
പരിപ്പുകളും വിത്തുകളും: വാല്‍നട്ട്സ്, ബദാം, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിൻ ഇ എന്നിവയാല്‍ സമ്പന്നമാണ്.
ഈ പോഷകങ്ങള്‍ മൊത്തത്തിലുള്ള മസ്തിഷ്ക ആരോഗ്യത്തെ സഹായിക്കുന്നതിനോടൊപ്പം പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.