കട്ടപ്പന; വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത പാൻ മസാലയുമായി ഒരാൾ പിടിയിൽ. നഗരത്തിലെ പൊതുമാർക്കറ്റിലുള്ള എംഎസ് സ്‌റ്റോഴ്‌സ് ഉടമ പിണർവിളയിൽ യൂസഫ് ഹമീദ്(45) ആണ് പിടിയിലായത്. കടയിൽ വിൽപനയ്ക്കായി വാഹനത്തിൽ കൊണ്ടുവരവെ ഇന്നലെ വൈകിട്ട് ആറോടെ പള്ളിക്കവലയിൽ വച്ചാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2610 പായ്ക്കറ്റ് ഉൽപന്നങ്ങളാണ് പിടികൂടിയത്. 13650 രൂപയുടെ സാധനങ്ങളാണ് കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും എസ്എച്ച്ഒ ടി.സി.മുരുകൻ, എസ്‌ഐ എബി ജോർജ്, സുമേഷ് തങ്കപ്പൻ, കെ.ടി.സന്തോഷ്,
വി.എം.ശ്രീജിത്ത്, ശരണ്യമോൾ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. നിരോധിത പാൻ മസാല ഉൽപന്നങ്ങളുമായി യൂസഫ് മുൻപും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.