വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്ക്കാറുണ്ടോ? : ക്യാൻസറിനു വരെ കാരണമായേക്കാം!,,

ഭക്ഷണസാധനങ്ങള്‍ പാകം ചെയ്ത് മിച്ചം വരുന്നവ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

തിരക്കേറിയ ജീവിതത്തില്‍ ഫ്രിഡ്ജ് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകവുമായി. പലപ്പോഴും അധിക ഭക്ഷണം ഉണ്ടാക്കി അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ആവശ്യമുള്ളപ്പോള്‍ മാത്രം അല്‍പമായി എടുത്ത് ചൂടാക്കി കഴിക്കുന്നവര്‍ ഏറെയാണ്. ഭക്ഷണത്തിന്റെ ഗുണം നഷ്ടപ്പെടുക മാത്രമല്ല ചിലപ്പോള്‍ അത് വിനയാവുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ഭക്ഷണപദാര്‍ത്ഥമാണ് ഉരുളക്കിഴങ്ങ്.

വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്ക്കുന്നത് തീരെ നല്ലതല്ല. ഇത് ഇതിന്റെ രുചിയും രൂപവും കളയുമെന്ന് മാത്രമല്ല, ന്യൂട്രീഷന്‍ കളയുന്ന ഒന്ന് കൂടിയാണ്. 

ഉരുളക്കിഴങ്ങ് വേവിച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഇതിന്റെ മാര്‍ദവം തന്നെ ഇല്ലാതാകും. ഇതിലെ സ്റ്റാര്‍ച്ച്‌ ക്രിസറ്റല്‍ രൂപത്തിലേയ്ക്ക് മാറുന്നതാണ് കാരണം. ഇത് വീണ്ടും ചൂടാക്കുമ്ബോള്‍ തരി തരി പോലുള്ള രൂപത്തിലാകുന്നു. ഇത് ഇതിന്റെ രുചിയും രൂപവും നഷ്ടമാക്കും.

വേവിച്ച ഉരുളക്കിഴങ്ങില്‍ ധാരാളം പോഷകങ്ങളുണ്ട്. ഇത് ഫ്രിഡ്ജില്‍ വയ്ക്കുമ്ബോള്‍ ഇവ നഷ്ടപ്പെടുകയാണ് നല്ലത്. ഇതിലെ വൈറ്റമിന്‍ സി പോലുള്ളവ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ കുറയുന്നു. 

തണുത്ത അന്തരീക്ഷമാണ് ഇതിന് കാരണമാകുന്നത്. ഇത് വേവിച്ച ശേഷം റൂം ടെംപറേച്ചറില്‍ സൂക്ഷിയ്ക്കുന്നതാണ് പോഷകഗുണം നഷ്ടപ്പെടാതിരിയ്ക്കുവാന്‍ ഏറെ ഗുണകരം.

ഉരുളക്കിഴങ്ങ് വറുക്കുമ്പോഴും കൂടിയ ചൂടില്‍ പാകം ചെയ്യുമ്പോഴും ഇതില്‍ അക്രിലമൈഡ് എന്നൊരു ദോഷകരമായ കെമിക്കല്‍ രൂപപ്പെടുന്നുണ്ട്. ഇത് ഫ്രിഡ്ജില്‍ വച്ച്‌ പുറത്തെടുത്ത് വീണ്ടും ചൂടാക്കുമ്പോള്‍ ഈ കെമിക്കല്‍ കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് റൂം ടെംപറേച്ചറില്‍ സൂക്ഷിയ്ക്കുകയാണെങ്കില്‍ ഈ കെമിക്കല്‍ അളവ് കുറയുന്നു.

വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍ ഇതില്‍ കാര്‍സിനോജനുകള്‍ രൂപപ്പെടുന്നു. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ് ഇവ. തണുത്ത ഇവ വീണ്ടും ചൂടാക്കുമ്പോള്‍ ഇതിലെ മധുരവും അമിനോആസിഡുകലും അക്രിലമൈഡുമായി പ്രതിപ്രവര്‍ത്തനം നടത്തി ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജനുകളായി മാറുകയാണ് ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !