മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ തമിഴ്‌നാട് സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ റെഡ് അലർട്ടാണ്. മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപം നെല്ലൂരിനും മച്ചിലിപ്പട്ടണത്തിനും ഇടയിൽ കരയടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മിഷോങ് ചുഴലിക്കാറ്റ് ഏതു ദിശയിലായാലും നഗരത്തിൽ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ആൻഡമാനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ ഇത് വളരെ തീവ്രമായ ന്യൂനമർദമായും പിന്നീട് മിഷോങ് ചുഴലിക്കാറ്റായി മാറുമെന്നും റീജണൽ മെറ്റീരിയോളജിക്കൽ സെന്റർ അധികൃതർ അറിയിച്ചു. നഗരമടക്കമുള്ള സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കൂടുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ചെന്നൈയിലും സമീപ ജില്ലകളിലും ഡിസംബർ 2 മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഭുപുരം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ആൻഡമാൻ കടലിൽ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറോട്ടും വടക്ക് പടിഞ്ഞാറോട്ടും നീങ്ങി ഇന്ന് തീവ്ര ന്യൂനമർദമായി മാറും. ശക്തി കൂടുന്നതിനനുസരിച്ച് ചുഴലിക്കാറ്റായി മാറും. നിലവിൽ കൃത്യമായ ദിശ പ്രവചിക്കാൻ കഴിയില്ലെങ്കിലും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.