കുറവിലങ്ങാട് : എംസി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.
പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് - 59) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. റീന മാത്യു ആണ് ഭാര്യ. മകൻ: റിജോ മാത്യു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.