കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
കൃത്യമായ ആസുത്രണത്തോടെ നടപ്പിലാക്കിയ കുറ്റകൃത്യമാണ്. ഒരു വർഷം മുൻപ് തന്നെ ആസുത്രണം തുടങ്ങി. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഫോൺ ഉപയോഗിക്കാതെ സമർത്ഥമായാണ് പ്രതികൾ നീക്കം നടത്തിയത്. തട്ടിയെടുത്ത ശേഷം കുട്ടിക്ക് ഗുളിക നൽകി. പത്മകുമാറും കുടുംബവും കാറിൽ കറങ്ങി തട്ടിക്കൊണ്ടുപോകാനായി കുട്ടികളെ നിരീക്ഷിക്കും. സാധാരണ പൗരൻമാർ നൽകിയ വിവരവും കേസിൽ നിർണായകമായെന്നും പൊലീസ്.
5 കോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാർ പറയുന്നത്. പലരോടും പണം ചോദിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസുത്രണം ചെയ്തത്. അനിതാകുമാരിയുടെതാണ് തട്ടികൊണ്ടുപോകൽ ബുദ്ധിയെന്നും എ ഡിജിപി പറഞ്ഞു. വ്യാജ നമ്പർ പ്ലേറ്റ് മാസങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തി.
ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും ഇവരെ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പടെ നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.