ഡൽഹി :നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വിധി പ്രഖ്യാപനം.
തെലങ്കാനയിൽ കെ.സി.ആറിന്റെ ബിആർഎസ് ഹാട്രിക് തേടുമ്പോൾ മറ്റിടങ്ങളിൽ ഭരണം നിലനിർത്താൻ കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്നു.
രാജസ്ഥാനിൽ ബിജെപിക്ക് സാധ്യതയും തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റവുമാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നുമാണ് പ്രവചനം. 8 മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും.പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിലെ 230 ഉം , ചത്തീസ്ഗഡിലെ 90 ഉം, തെലങ്കാനയിലെ 119 ഉം രാജസ്ഥാനിലെ 199 ഉം സീറ്റുകളിലെ ജനവിധിയാണ് മണിക്കൂറുകൾക്കുള്ളിൽ അറിയുക. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രാജസ്ഥാനിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു.
മധ്യപ്രദേശ് നിലനിർത്തുന്നിനൊപ്പം രാജസ്ഥാൻ കൂടി പിടിച്ചെടുത്ത് ഹിന്ദി ഹൃദയ ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
എന്നാൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിർത്തുകയും മധ്യപ്രദേശ് പിടിച്ചെടുത്ത് തെലങ്കാനയിൽ അട്ടിമറി ജയം നേടി ഇന്ത്യാ മുന്നണിയുടെ കരുത്ത് കാട്ടുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.