കൊല്ലം: ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.
ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവര്‍ ഓര്‍ക്കണമെന്ന്, ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയിലായ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ പറഞ്ഞു.അഞ്ച് കോടിയുടെ കടം തീര്‍ക്കാന്‍ പത്തു ലക്ഷം ചോദിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് മണ്ടത്തരമല്ലേ. അത് എങ്ങനെ വിശ്വസിക്കും? മാധ്യമങ്ങളിലൂടെ വലിയ സംഭവം ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ കുടുംബം പണം കൊടുക്കുമായിരുന്നു. പൊലീസും മീഡിയയും നാട്ടുകാരും രംഗത്തുവന്നതോടെ കൈവിട്ടു പോയി.
പത്തു ലക്ഷം കൊണ്ട് അഞ്ചു കോടി കടം എങ്ങനെ തീര്‍ക്കാനാണ്? പലിശ അടയ്ക്കാന്‍ പോലും തികയില്ല. ഇത്തരം മണ്ടന്‍ ബുദ്ധികളുമായി ആളുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇറങ്ങരുത്.
ഈ മണ്ടത്തരത്തിനാണ് ഒരു വര്‍ഷം പ്ലാന്‍ ചെയ്തത്. ഇയാള്‍ എന്‍ജിനിയറിങ്ങിന് റാങ്ക് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? ഇതൊക്കെ ക്രിമിനല്‍ പ്രവര്‍ത്തനം അല്ലേ? ഭാര്യയല്ല, മക്കളല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്.
ഇയാള്‍ക്ക് അഞ്ചു പശുവുണ്ടെന്നാണ് പറയുന്നത്. അവയെ വിറ്റാല്‍ രണ്ടു ലക്ഷം കിട്ടില്ലേ? രണ്ടു കാറുണ്ട്. വീട് വിറ്റാല്‍ കടത്തിന്റെ പകുതി തീരില്ലേ? ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് ഇത്തരം മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ ഓര്‍ക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.