മെയ്ഡ്സ്റ്റോൺ : കായംകുളം സ്വദേശിയും, കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗവും, കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവയിലെ അംഗവുമായ ശ്രീ ഫിലിപ്പ്.സി.രാജനാണ് ഇന്ന്(02/12/2023) രാവിലെ എല്ലാവരെയും വിട്ടുപിരിഞ്ഞത്.
അസുഖ ബാധിതനായ കെന്റിലെ മെയ്ഡ്സ്റ്റോണ്‍ നിവാസിയായ ഫിലിപ്പ് സി രാജൻ മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റ് വരികയും മരണം സംഭവിക്കുകയുമായിരുന്നു. 42 വയസായിരുന്നു.
ഭാര്യ: ടെറി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റ് ആണ്. മക്കള്‍ മാത്യു, സാറ.
പരേതന് കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്. ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയതായാണ് ഹോസ്പിറ്റലില്‍ നിന്ന് ലഭിക്കുന്ന വിവരം. സംസ്കാര ശുശ്രുഷകൾ പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.