മഞ്ഞളിന്റേതു പോലെ തന്നെ ആരോഗ്യ ഗുണങ്ങളുള്ളതാണ് കരി മഞ്ഞള്‍. ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും കരി മഞ്ഞള്‍ സഹായിക്കും.കരി മഞ്ഞള്‍ എന്നറിയപ്പെടുന്ന കറുത്ത മഞ്ഞള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ആന്റി ഓക്സിഡന്റും ആന്റി ഇന്‍ഫ്ളമേറ്ററി പദാര്ത്ഥവുമയ കുര്ക്കുമിന് ഇതില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കരി മഞ്ഞളിന് ഉണ്ടെന്നാണ് പറയുന്നത്. മികച്ച ഒരു വേദന സംഹാരിയാണ് കരി മഞ്ഞള്‍. വയറ്റിലെ പ്രശ്നങ്ങള്‍, ചൊറിച്ചില്‍, പല്ലു വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കറുത്ത മഞ്ഞള്‍ പരിഹാരമാണ്. എന്നാല്‍ ഇത് ശ്രദ്ധയോടെ ഉപയോഗിക്കണം.
എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ദഹനനാളത്തിന്റെ വീക്കം കുറയ്ക്കുന്നതിലൂടെ ദഹനത്തിന്റെ ആരോഗ്യത്തിനും ഇത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ശരീര ഭാരം കുറയ്ക്കാനും ഈ കറുത്ത മഞ്ഞള്‍ സഹായിക്കുമെന്നാണ് പറയുന്നത്.
വേദന, ദഹനക്കേട്, എന്നീ പ്രശ്നങ്ങള്‍ക്കും കറുത്ത മഞ്ഞള്‍ പരിഹാരമാണ്, മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും കോശ്വാജ്വലന കുടല് രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
കറുത്ത മഞ്ഞള്‍ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പന്നം ആണ്. ഇത് നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് സഹായകം ആണ്. ഇത് ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നു. അതോടൊപ്പം അപകടകരമായ അണുക്കളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു.
സോറിയാസിസ്, മുഖക്കുരു, എക്സിമ എന്നിവ ഉള്‍പ്പെടെ ഉള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. കറുത്ത മഞ്ഞള്‍ പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി മൊത്തത്തില്‍ ശക്തിപ്പെടുത്താനും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സാധാരണ അണുബാധകളെ ഫലപ്രദമായി തടയാനും സഹായിക്കുമെന്നാണ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.