സൂപ്പര്‍ഹിറ്റുകളായ ദൃശ്യം1, ദൃശ്യം2, ട്വല്‍ത് മാന്‍ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് നേര്..തിയ്യേറ്ററില്‍ മികച്ചാഭിപ്രായം തേടി മുന്നേറുകയാണ് ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ വക്കീല്‍ വേഷത്തിനും ജീത്തുവിന്റെ ബ്രല്ല്യന്സിനും കൈയ്യടികളാണ് ഉയരുന്നത്.
ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ജീത്തു ജോസഫ്. മെഗാ സ്റ്റാറുമായിട്ടാണ് തന്റെ അടുത്ത ചിത്രമെന്നാണ് താരം പറയുന്നത്. യൂട്യൂബ് ചാനലായ ജാങ്കോ സ്പേസിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഭാവി സിനിമയെ കുറിച്ച് പങ്കുവച്ചത്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് കഥയൊരുക്കാന്‍ പദ്ധതിയുണ്ടെന്ന് ജീത്തു പറയുന്നു. കഥയുടെ പ്രാരംഭ ഘട്ടത്തിലാണ് താന്‍. മമ്മൂട്ടിയെ സമീപിക്കുന്നതിന് മുന്‍പ് കഥ പൂര്‍ത്തിയാക്കാനുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഏത് ടോണറിലുള്ള ചിത്രമായിരിക്കുമെന്ന് സംവിധായകന് വെളിപ്പെടുത്തിയിട്ടില്ല.
കോടതി മുറിയ്ക്കുള്ളില്‍ നിന്ന് തന്നെ ആരാധകരെ പൂര്‍ണമായും പിടിച്ചുനിര്‍ത്താന്‍ ജീത്തുവിനായി. മോഹന്‍ലാലിനെ കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെച്ച അനശ്വര രാജനും സിദ്ദിഖിനും അഭിനന്ദനങ്ങളാണ് നിറയുന്നത്.
നേരിന് ശേഷം മോഹന്‍ലാലും ജീത്തുവും ഒന്നിക്കുന്ന അടുത്ത ചിത്രം 'റാം' ആണ്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം എത്തുന്നത്. അടുത്ത വര്‍ഷം റാം തിയ്യേറ്ററിലെത്തും.
ബേസിലിനെ നായകനാക്കി 'നുണക്കുഴി' എന്ന ചിത്രവും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഗ്രേസ് ആന്റണി, സിദ്ധിഖ്, സ്വാസിക, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ബിനു പപ്പു എന്നിവരാണ് 'നുണക്കുഴി'യില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.