കൊളംബോ: ക്രിസ്മസിനോടനുബന്ധിച്ച് 1000-ലധികം കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു.കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി മയക്കുമരുന്നു വേട്ടയുടെ ഭാഗമായി 15,000 ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് തലേന്നാണ് മയക്കുമരുന്നുവേട്ട പൊലീസ് നിര്‍ത്തിവെച്ചത്. സൈനിക പിന്തുണയോടെയാണ് മയക്കുമരുന്നുവേട്ട ശക്തമാക്കിയത്.
മെയ് മാസത്തില്‍ ഇതേ രീതിയില്‍ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. 13,666 പ്രതികളെ അറസ്റ്റ് ചെയ്തതായും 1,100 അടിമകളെ തടവിലാക്കിയതായും നിര്‍ബന്ധിത പുനരധിവാസത്തിനായി സൈന്യം നടത്തുന്ന കേന്ദ്രത്തില്‍ അയച്ചതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 11,000 പേരെ പാര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജയിലുകളില്‍ നിലവില്‍ ഏകദേശം 30,000 തടവുകാരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.