ന്യൂഡല്‍ഹി: കോവിഡ് -19 അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും, പല രോഗികളിലും മസ്തിഷ്ക ക്ഷതം നിലനില്‍ക്കുന്നതായി പുതിയ പഠനം.
കൊറോണ വൈറസ് അണുബാധയുടെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍, ലക്ഷണങ്ങള്‍ അതിവേഗം വികസിക്കുമ്പോള്‍ തലച്ചോറിലെ അപകടങ്ങളും ആരംഭിക്കുന്നതായി യുകെ ആസ്ഥാനമായുള്ള സര്‍വകലാശാലകളിലെ ഗവേഷകര്‍ വ്യക്തമാക്കി.ഇംഗ്ലണ്ടിലും വെയില്‍സിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച 800-ലധികം രോഗികളുടെ സാമ്പിളുകള്‍ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. '
നേച്ചര്‍ കമ്മ്യൂണിക്കേഷൻസ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് -19 മൂലമുണ്ടാകുന്ന മസ്തിഷ്ക ക്ഷതത്തിന്റെ ശക്തമായ ജൈവ അടയാളങ്ങള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് മാസങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നതായി പറയുന്നു.
തലവേദന, പേശിവേദന (മാല്‍ജിയ) പോലുള്ള ചില ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പലപ്പോഴും ചെറിയ തോതിലാണെങ്കിലും തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ട് (എൻസെഫലൈറ്റിസ്), അപസ്മാരം, സ്ട്രോക്ക് എന്നിവയുള്‍പ്പെടെ കൂടുതല്‍ പ്രാധാന്യമുള്ളതും ജീവിതത്തെ മാറ്റാൻ സാധ്യതയുള്ളതുമായ പുതിയ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ സംഭവിക്കുന്നതായി പഠനത്തില്‍ വ്യക്തമായി.
രക്തപരിശോധനയിലൂടെ കണ്ടെത്താനാകാത്ത എൻസെഫലൈറ്റിസും മസ്തിഷ്ക ക്ഷതവും നിലനില്‍ക്കുന്നതിനുമുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പഠനം നല്‍കുന്നുണ്ടെന്ന് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയിലെ ഇൻഫെക്ഷൻ ന്യൂറോ സയൻസ് ലബോറട്ടറിയുടെ പ്രിൻസിപ്പല്‍ ഇൻവെസ്റ്റിഗേറ്ററും ഡയറക്ടറുമായ ബെനഡിക്റ്റ് മൈക്കല്‍ പറഞ്ഞു.
കൊറോണ വൈറസ് അണുബാധയുടെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍, ലക്ഷണങ്ങള്‍ അതിവേഗം വികസിക്കുമ്പോള്‍ തലച്ചോറിലെ അപകടങ്ങളും ആരംഭിക്കുന്നതായി യുകെ ആസ്ഥാനമായുള്ള സര്‍വകലാശാലകളിലെ ഗവേഷകര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിലും വെയില്‍സിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച 800-ലധികം രോഗികളുടെ സാമ്പിളുകള്‍ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷൻസ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് -19 മൂലമുണ്ടാകുന്ന മസ്തിഷ്ക ക്ഷതത്തിന്റെ ശക്തമായ ജൈവ അടയാളങ്ങള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് മാസങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നതായി പറയുന്നു.
തലവേദന, പേശിവേദന (മാല്‍ജിയ) പോലുള്ള ചില ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പലപ്പോഴും ചെറിയ തോതിലാണെങ്കിലും തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ട് (എൻസെഫലൈറ്റിസ്), അപസ്മാരം, സ്ട്രോക്ക് എന്നിവയുള്‍പ്പെടെ കൂടുതല്‍ പ്രാധാന്യമുള്ളതും ജീവിതത്തെ മാറ്റാൻ സാധ്യതയുള്ളതുമായ പുതിയ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ സംഭവിക്കുന്നതായി പഠനത്തില്‍ വ്യക്തമായി.
രക്തപരിശോധനയിലൂടെ കണ്ടെത്താനാകാത്ത എൻസെഫലൈറ്റിസും മസ്തിഷ്ക ക്ഷതവും നിലനില്‍ക്കുന്നതിനുമുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പഠനം നല്‍കുന്നുണ്ടെന്ന് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയിലെ ഇൻഫെക്ഷൻ ന്യൂറോ സയൻസ് ലബോറട്ടറിയുടെ പ്രിൻസിപ്പല്‍ ഇൻവെസ്റ്റിഗേറ്ററും ഡയറക്ടറുമായ ബെനഡിക്റ്റ് മൈക്കല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.