ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയുമോ? സത്യാവസ്ഥ ഇതാണ്,,

ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യുന്നതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന നന്മയേറിയ പ്രവൃത്തിയായാണ് അവയവദാനത്തെ കാണുന്നത്.

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുമായി മല്ലിടുന്നവര്‍ക്ക് പ്രത്യാശ നല്‍കാനും പുതുജീവിതത്തിലേക്ക് നയിക്കാനും ഓരോ അവയവദാനവും സഹായിക്കുന്നു.

ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നത് മൂലം പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോര്‍ട്ടുകള്‍. 

രണ്ട് രീതിയിലാണ് അവയവങ്ങള്‍ മാറ്റിവെക്കാന്‍ ലഭിക്കുന്നത്. ഇതില്‍ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു.

സാധാരണ ഗതിയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് ഒൻപത് പേരുടെ ജീവൻ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മരണപ്പെട്ട ഒരാളുടെ ഈ ഒൻപത് അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

1) ഹൃദയം

ശരീരത്തിന്റെ കേന്ദ്രം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച്‌ പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഓരോ മിനിറ്റിലും പുരുഷന്മാര്‍ക്ക് 70-72 തവണയും സ്ത്രീകള്‍ക്ക് 78-82 തവണയും ഹൃദയം സ്പന്ദിക്കുന്നു. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നു. അതായത് 1 മിനിറ്റില്‍ ഏകദേശം 5 ലിറ്റര്‍. ശരാശരി 9,800 ലിറ്റര്‍ മുതല്‍ 12,600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.

അതുകൊണ്ട് തന്നെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ഹൃദയം നിര്‍ണായക പങ്ക് വഹിക്കുന്നു. ഹൃദയസ്തംഭനവും മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകും ഹൃദയ ദാനം. ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനം വീണ്ടെടുക്കാനും ആരോഗ്യകരമായ ജീവിത ശൈലി പുനരാരംഭിക്കാനും ഒരാളെ സഹായിക്കാൻ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് കഴിയും.

2) ശ്വാസകോശം

ജീവൻ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ശ്വാസകോശം. ഓക്സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും കൈമാറ്റം സുഗമമാക്കുന്ന ശ്വസനവ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ‌

നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയില്‍ ശ്വാസകോശം സ്ഥിതി ചെയ്യുന്നു. ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.

മരണമടഞ്ഞ ദാതാക്കള്‍ക്ക് ഒന്നോ രണ്ടോ ശ്വാസകോശങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി‌ഒ‌പി‌ഡി) അല്ലെങ്കില്‍ പള്‍മണറി ഫൈബ്രോസിസ് പോലുള്ള കഠിനമായ ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവര്‍ക്ക് ജീവൻ രക്ഷിക്കാനുള്ള അവസരമാണ് ശ്വാസകോശം ദാനം ചെയ്യുന്നത് വഴി ദാതാവ് ചെയ്യുന്നത്.

3) കരള്‍

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ദാനം ചെയ്യാവുന്നതാണ്. ദഹനം, വിഷാംശം ഇല്ലാതാക്കല്‍, മെറ്റബോളിസം എന്നിവയില്‍ സഹായിക്കുന്ന ഒരു സുപ്രധാന അവയവമാണ് കരള്‍.മരണമടഞ്ഞവര്‍ക്ക് കരള്‍ ദാനം ചെയ്യാവുന്നതാണ്. പുനരുജ്ജീവിപ്പിക്കാനുള്ള പ്രത്യേക കഴിവുള്ള അവയവമാണിത്.

4) വൃക്കകള്‍

രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങളും അധിക ദ്രാവകങ്ങളും അരിച്ചെടുക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. ജീവിച്ചിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൃക്കകള്‍ ദാനം ചെയ്യാവുന്നതാണ്.

5) പാൻക്രിയാസ്

അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പാൻക്രിയാസ് നിര്‍ണായക പങ്ക് വഹിക്കുന്നു. 

മരണമടഞ്ഞവര്‍ക്ക് പാൻക്രിയാസ് ദാനം ചെയ്യാവുന്നതാണ്. അതുവഴി പ്രമേഹ രോഗികള്‍കളെ സഹായിക്കാനാകും. പലപ്പോഴും വൃക്ക മാറ്റിവെക്കലിനൊപ്പം പാൻക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തുന്നു. ശസ്ത്രക്രിയ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

6) ചെറുകുടല്‍

ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ചെറുകുടല്‍. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകളെ അപേക്ഷിച്ച്‌ വിരളമായാണ് 

കുടല്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നത്. അവശ്യ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താനും കുടല്‍മാറ്റ ശസ്ത്രക്രിയ വഴി സ്വീകര്‍ത്താക്കളെ പ്രാപ്തരാക്കുന്നു.

7) വൻകുടല്‍

ഭക്ഷണത്തില്‍നിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തില്‍നിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധര്‍മ്മം. ചില രോഗാവസ്ഥകളില്‍ സാധാരണ ദഹനപ്രവര്‍ത്തനം നടക്കുന്നതിനായി വൻകുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

8) കോര്‍ണിയ

കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ് കോര്‍ണിയ. ഒരു വസ്തുവില്‍ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നല്‍കുന്ന അവയവമാണിത്. ഐറിസ്, പ്യൂപ്പിള്‍, ആൻടീരിയര്‍ ചേമ്പര്‍ എന്നിവയെ പൊതിഞ്ഞാണ് കോര്‍ണിയ സ്ഥിതി ചെയ്യുന്നത്.

കോര്‍ണിയ രോഗങ്ങളും മറ്റ് കേടുപാടുകളും ഉള്ളവര്‍ക്ക് കാഴ്ച വീണ്ടെടുക്കാൻ കോര്‍ണിയ ദാനം ചെയ്യുന്നത് വഴി സഹായിക്കും. കോര്‍ണിയല്‍ ട്രാൻസ്പ്ലാൻറേഷൻ എന്നത് വലിയ വിജയശതമാനമുള്ള ശസ്ത്രക്രിയയാണ്.

9) ത്വക്കും ടിഷ്യുകളും

സുപ്രധാന അവയവങ്ങള്‍ക്ക് പുറമേ ചര്‍മ്മം, എല്ലുകള്‍, ടെൻഡോണുകള്‍ തുടങ്ങിയ ടിഷ്യൂകള്‍ക്കും സംഭാവന ചെയ്യാൻ കഴിയുന്നതാണ്. പൊള്ളല്‍ ശസ്ത്രക്രിയകള്‍, ഓര്‍ത്തോപീഡിക് ചികിത്സകള്‍ തുടങ്ങിയവയില്‍ ഇത്തരം കലകളും ചര്‍മ്മവും ദാനം ചെയ്യാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !