മധുരത്തിന് എപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നത് പഞ്ചസാരയാണ്.എന്നാല്‍ പഞ്ചസാരയുടെ കൂടുതല്‍ ഉപയാഗം ആരോഗ്യത്തിന് ദോഷകരമായതിനാല്‍ പകരക്കാരനായി തെരഞ്ഞെടുക്കുന്നത് തേനാണ്.
എന്നാല്‍ പഞ്ചസാരയെക്കാള്‍ തേന്‍ ഉപയോഗിക്കുന്നതാണോ നല്ലത്?
തേനില്‍ പ്രധാനമായും വെള്ളവും രണ്ട് തരം പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നുത്. കൂടാതെ, കുറഞ്ഞ അളവില്‍ എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളായി തരംതിരിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെങ്കിലും തേന്‍ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. കൂടാതെ തേനില്‍ ഗ്ലൂക്കോസിനേക്കാള്‍ ഫ്രക്ടോസ് കൂടുതല്‍ ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് തേന്‍ അത്ര നല്ലതല്ല.
മാത്രമല്ല ശിശുക്കളില്‍ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയല്‍ ബീജങ്ങള്‍ തേനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും തേന്‍ കൊടുക്കരുത് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ഒരു ടീസ്പൂണ്‍ തേനില്‍ ഏകദേശം 22 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ അളവില്‍ തേന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും. ഭാരം കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങളെ നേരിടുന്നതിനും തേന്‍ നല്ലതല്ല. ഇവയുടെ രണ്ടിന്റെയും ഉപയോഗം നിരന്തരമാകുന്നത് ശരീരത്തിന് ദോഷകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.