ഖൊരഖ്പൂര്‍: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള 18കാരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.ഹരിയാന സ്വദേശിയായ യുവാവില്‍ നിന്ന് 4 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് 'അമ്മ തന്നെ വിവാഹം ചെയ്ത് നല്‍കിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ രണ്ട് മൂത്ത സഹോദരിമാരും ഹരിയാനയില്‍ വിവാഹിതരാണ്.
അമ്മയും മറ്റ് കുടുംബാംഗങ്ങളും യുവതിയുടെ ആരോപണങ്ങള്‍ തള്ളി. യുവതിയുടെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ചിലുവാല്‍ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് മിശ്ര വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.