വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്.,,

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്.ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ആവശ്യം. കേസില്‍ പൊലീസ് ഉടനെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിനയും സമരസമിതിയും കോടതിയെ സമീപിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

നേരത്തെ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും സമരം തുടര്‍ന്ന പാശ്ചാത്തലത്തില്‍ ഹര്‍ഷിന നിരാകരിച്ചു. 

പൂര്‍ണ്ണ നീതി കിട്ടുംവരെ നിയമപോരാട്ടം നടത്താനാണ് സമരസമിതിയുടെ നിലവിലെ തീരുമാനം. കോടതി നടപടികള്‍ക്കുള്ള പണം പിരിച്ചെടുക്കാനാണ് സമരസമിതിയുടെ ആലോചന. 2017 ലാണ് കേസിന് ആസ്പദമായ ശസ്ത്രക്രിയ നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !