മിക്കവീടുകളിലെയും പൂന്തോട്ടത്തില്‍ ആരുടെയും കണ്ണില്‍പെടാതെ ഒഴിഞ്ഞു മാറി നില്ക്കുന്ന ചെടികളുടെ കൂട്ടത്തിലൊന്നാണ് നന്ത്യാര്‍വട്ടം.ഏതു കാലാവസ്ഥയിലും വളരുന്ന ഇവ ഗ്രാമങ്ങളുടെ മനോഹാരിതയും തനതു ഭംഗിയും നിലനിര്‍ത്തുന്ന ഒരു ചെടിയാണ്. കേവലം ഒരു പുഷ്പം എന്നതിലുപരി നന്ത്യാര്‍വട്ടത്തിന്റെ പൂവിന് ഗുണങ്ങളേറെയുണ്ട്. അറിയാം..
നേത്രരോഗങ്ങള്‍ അകറ്റാൻ നന്ത്യാര്‍വട്ടത്തിന്റെ പൂവ് വളരെയധികം ഫലപ്രദമാണ്. കണ്ണുകളിലെ ചൊറിച്ചില്‍ ചെറിയ രീതിയിലുള്ള അണുബാധ എന്നിവ കുറയ്ക്കുന്നതിനായി ഇതിന്റെ പൂക്കളെടുത്ത് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഈ വെള്ളമെടുത്ത് കണ്ണ് കഴുകുന്നത് ചെറിച്ചിലകറ്റാൻ സഹായിക്കുന്നു.
ഇതിനുപുറമെ നന്ത്യാര്വട്ടപൂവിന്റെ നീര് പിഴിഞ്ഞെടുത്ത് കണ്ണില്‍ ഒഴിക്കുന്നത് കണ്ണിന് കുളിരേകാനും ചൊറിച്ചില്‍ അകറ്റാനും സഹായകരമാണ്. ശരീരത്തിലെ മുറിവുകളും നീരും ശമിപ്പിക്കാൻ നന്ത്യാര്‍വട്ട പൂവിന്റെ നീര് ഉപയോഗിക്കാം.
പ്രസവശേഷമുണ്ടാകുന്ന ശരീര വേദനയകറ്റാനും പനി മാറിയതിനു ശേഷമുണ്ടാകുന്ന ശരീര വേദന ശമിപ്പിക്കാനും നന്ത്യാര്‍വട്ടത്തിന്റെ വേരും പൂക്കളുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കാം.
ഈ സസ്യത്തിന്റെ വേര് ചവക്കുന്നത് പല്ലുവേദനയകറ്റുന്നതിനും ഏറെ സഹായകമാണ്. ഇതിനുപുറമെ നന്ദ്യാര്‍വട്ട പൂക്കള്‍കൊണ്ട് എണ്ണ കാച്ചി ത്വക്ക് രോഗങ്ങളുളള സ്ഥലങ്ങളില്‍ പുരട്ടുന്നതും ഇത്തരം രോഗങ്ങള്‍ ശമിപ്പിക്കാൻ ഏറെ സഹായകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.