വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്താണ് എന്ന ചോദ്യത്തിനാണ് താരം രൂക്ഷമായി പ്രതികരിച്ച് നടൻബാല.. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നു. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നു ഓർത്ത് ഞെട്ടിപ്പോയി.
ഞാൻ തളർന്ന് പോയി. എത്ര വലിയ ബലശാലിയാണെങ്കിലും ഒരു സെക്കന്‍ഡിൽ എല്ലാം തകർന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ ഫ്രീസായി. ഇല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്. ദൈവം തീർച്ചയായിട്ടും കൊടുക്കും.
മകനായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞേനെ. എന്നാൽ മകളായത് കൊണ്ടാണ് ഞാൻ പറയാത്തത്. ചിത്രം അടക്കം ഇല്ലെങ്കിൽ പോസ്റ്റ് ചെയ്തേനെ. മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്. - ബാല പറഞ്ഞു.
താൻ അൽപ്പം വിഷമത്തിലാണെന്നും മകളെ ഇന്നെങ്കിലും വിഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ബാല കൂട്ടിച്ചേർത്തു. 'മകളുടെ മുന്നിൽ ഞാൻ നടനല്ല, സാധാരണ ഒരു അച്ഛനാണ്. പിറന്നാളിന് മകള്‍ വിളിച്ചില്ല.
വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. അതാണ് വളർച്ച എന്നു പറയുന്നത്.
കുറഞ്ഞത് ഫോണിൽ. ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ. മകളെ കാണാൻ ഞാൻ ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. അതിൽ അവർ എന്തോ സന്തോഷം നേടുന്നുണ്ടോ എന്ന് സംശയം.'
തന്റെ ജീവിതം നശിപ്പിച്ചെന്നും ഇപ്പോഴും കാശ് ചോദിച്ച് തന്നെ ചൂഷണം ചെയ്യുകയാണെന്നുമാണ് ബാല ആരോപിക്കുന്നത്. ക്യാമറയിൽ നല്ലത് പോലെ അഭിനയിച്ചിട്ട് എന്തോ സൈക്കോ തരം പോലെ സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കുന്നു.
എന്റെ കമ്പനിയുടെ 50 ശതമാനം ഞാൻ അന്നേ കൊടുത്തതാണ്. വിവാഹമോചനം കഴിഞ്ഞപ്പോൾ നിയമപരമായി എല്ലാം കൊടുത്തു. മകളെ സ്കൂളിൽ പോയി കാണാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നും താരം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.