ചിലപ്പോള്‍ ജോലി തിരക്കുകള്‍ക്കിടയിലും മറ്റും പ്രഭാത ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുമ്പോള്‍ പലരും ബിസ്ക്കറ്റോ മറ്റ് മധുര പലഹാരങ്ങളോ കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതാണോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താൻ കൂടുതല്‍ ഇൻസുലിൻ പാൻക്രിയാസ് പുറത്തുവിടും. ഇൻസുലിൻ ഉത്പാദനം കൂടുന്നത് ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.
പ്രോട്ടീൻ, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ അഭാവമുള്ളവയാണ് മധുര പലഹാരങ്ങള്‍. രാവിലെ മധുരം കഴിക്കുന്നത് വഴി ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു.
രാവിലെ മധുരം കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്..
1) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
വെറും വയറ്റില്‍ മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ക്ഷീണവും വിശപ്പും അനുഭവപ്പെടാൻ കാരണമാകുന്നു.
2) ഊര്‍ജ്ജ നഷ്ടം
രാവിലെ മധുരം കഴിക്കുന്നത് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടും പോലെ തോന്നിയേക്കും, പെട്ടെന്ന് ഊര്‍ജ്ജം നല്‍കും. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ പഞ്ചസാരയുടെ അളവ് കുറയുന്നതിനാല്‍ ക്ഷീണവും മന്ദതയും അനുഭവപ്പെടും.
3) മധുരാസക്തി
മധുരം കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതല്‍ മധുരമുള്ള ഭക്ഷണങ്ങളോട് ആസക്തി ഉളവാക്കും. ഹാപ്പി ഹോര്‍മോണായ ഡോപാമൈന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ പഞ്ചസാരയ്ക്ക് കഴിയുന്നതുകൊണ്ടാണിത്.
4) പോഷകാഹാര കുറവ്
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളില്‍ പലപ്പോഴും വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടാകില്ല. ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങള്‍ നഷ്ടമാകാൻ ഇത് കാരണമാകും.
5) ശരീരഭാരം വര്‍ദ്ധിക്കും
പഞ്ചസാര അമിതമായാല്‍ ശരീരഭാരം വര്‍ദ്ധിക്കാൻ കാരണമാകും.അതിരാവിലെ മധുരം കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ദന്ത പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.