ലഖ്നൗ: രഹസ്യബന്ധം കണ്ടെത്തിയ ഭര്‍തൃപിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. നാഥു സിങ്ങി(65) നെയാണ് മരുമകള്‍ രേഖാ ദേവി(27)യും ഇവരുടെ കമുകനായ ജാന്‍ മുഹമ്മദും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട നാഥുസിങ്ങിന്റെ മകന്റെ ഭാര്യയാണ് രേഖാ ദേവി. അടുത്തിടെ യുവതിയും ജാന്‍ മുഹമ്മദും തമ്മില്‍ അടുപ്പത്തിലായി. ഇക്കാര്യം ഭര്‍തൃപിതാവ് അറിഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
വെള്ളിയാഴ്ച ഗ്രാമത്തിലെ കുളത്തില്‍ നാഥുസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ അന്വേഷണം മരുമകളിലേക്കെത്തി. ഇതോടെ രേഖാദേവിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്യുകയും പ്രതി കുറ്റംസമ്മതിക്കുകയുമായിരുന്നു.
ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ചായയില്‍ മയക്കുഗുളിക കലര്ത്തിനല്കിയിരുന്നതായാണ് രേഖാദേവിയുടെ മൊഴി.
ഇതിനുപിന്നാലെ കാമുകനോടൊപ്പം ചേര്‍ന്ന് കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.