അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ 'പ്രേമം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നായകൻ നിവിൻ പോളിയും നായിക സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു.
'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സിൽ കയറിയ താരമാണ് സായി പല്ലവി പ്രേമത്തിന് ശേഷം ഫഹദ് ഫാസിന്റെ നായികയായി അതിരനിലും, ദുൽഖർ സൽമാന്റെ നായികയായി കലിയിലും താരം മലയാളത്തിൽ അഭിനയിച്ചിരുന്നു.
2015 മെയ് 26നാണ് പ്രേമം തിയറ്ററുകള്‍ റിലീസിനെത്തുന്നത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2008ല്‍ പുറത്തിറങ്ങിയ ധാം ധൂം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയലേക്ക് ചുവടുവെക്കുന്നത്. ശിവ കാര്ത്തികേയന് നായകനായി രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമായി സായി പല്ലവിയുടെതായി റിലീസ് ആകാനുള്ള ചിത്രം. ഡിയോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിമയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.