കൊച്ചി: റോഡിലെ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും കുറവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു.
പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യണമെന്ന് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എത്ര കേസില്‍ നടപടി സ്വീകരിച്ചു, എത്ര രൂപ പിഴ ഈടാക്കി എന്നിറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
പാതയോരങ്ങളിലെ ബോര്‍ഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല. സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രമാണിതിന് പിന്നില്‍. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ഇതിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തേണ്ടിവരുമെന്നും പ്രതികരിച്ചു.
താൻ പോകുന്ന വഴിയില്‍ മാത്രമാണ് കൊടിയും ബോര്‍ഡുകളും ഇല്ലാത്താത്. എന്നാല്‍ എല്ലാ റോഡുകളിലൂടെയും താൻ പോകുന്നുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ചിലയിടത്തൊക്കെ കൊടി അഴിച്ചുമാറ്റിയാലും കെട്ടിയ കമ്പ് അഴിച്ചുമാറ്റാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ ഏജൻസികള്‍ തന്നെ നിയമം ലംഘിക്കുന്നുണ്ടെന്നും പറഞ്ഞു. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.