മോഹൻലാലിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഭരതം. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1991ലാണ് പുറത്തിറങ്ങിയത്..വലിയ നിരൂപക പ്രശംസ ലഭിച്ച, ഇന്നും ഒരു മാസ്റ്റര്‍ പീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. മോഹൻലാലിന് ലഭിച്ച മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളടക്കം ഇതില്‍ പെടുന്നുണ്ട്
സിനിമ പേലെ തന്നെ ഭരത്തിലെ ഗാനങ്ങളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സിനിമ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഭരതം ചര്‍ച്ചയാകാറുണ്ട്. അതിനിടെ ഇപ്പോഴിതാ ഭരതത്തിന്റെ ചില പിന്നാമ്പുറ കഥകളും ശ്രദ്ധ നേടുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളിലാണ് സാധാരണ സിനിമകള്‍ ഒരുങ്ങാറുള്ളതെങ്കില്‍ ഭരതം അങ്ങനെ ഒരുങ്ങിയ ഒരു സിനിമയല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ ലോഹിതദാസ് തിരക്കഥ എഴുതിയതായിരുന്നു ഭരതം സിനിമ.
മോഹൻലാലിനെ നായകനായി ലോഹിതദാസ് ആലോചിച്ച മറ്റൊരു കഥയുമായി വലിയ സാമ്യമുള്ള ഒരു സിനിമ മലയാളത്തില്‍ റിലീസിന് തയ്യാറാകുന്നു എന്ന് അറിഞ്ഞ സാഹചര്യത്തില്‍ പെട്ടെന്ന് എഴുതിയതായിരുന്നു ഭരതം. സുഹൃത്തുക്കളെപ്പോലെ കഴിയുന്ന അച്ഛന്റെയും മകന്റെയും കഥയായിരുന്നു നെടുമുടി വേണുവിനെയും മോഹൻലാലിനെയും മനസില്‍ കണ്ട് ലോഹിതദാസ് എഴുതിയത്.
പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്തിടെ ഒരു പൈങ്കിളിക്കഥയെന്ന സിനിമയ്ക്കായി വര്‍ക്ക് ചെയ്തിരുന്നു എന്നും അതിന്റെ പ്രമേയം ഇത് തന്നെയാണ് സഹ സംവിധായകനായ ജോസ് തോമസ് അറിയിക്കുന്നത്.
സാരമില്ല, നമുക്ക് മറ്റൊരു കഥ സിനിമയ്ക്കായി ആലോചിക്കാം എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ മോഹൻലാല്‍ ലോഹിതദാസിനോടും സംവിധായകൻ സിബി മലയിലിനോടും പറയുകയായിരുന്നു.
എന്നാല്‍ ലോഹിതദാസ് പിൻമാറാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് മുൻപ് ആലോചിച്ച ഒരു കഥ ലോഹിതദാസ് മോഹൻലാലിനോട് പറയുന്നത്. അങ്ങനെയാണ് ഭരതം തുടങ്ങുന്നത്. പെട്ടെന്ന് തന്നെ അതിന് തിരക്കഥ എഴുതി,
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പെട്ടെന്ന് എഴുതിയ ഒരു കഥയായിട്ടും സിനിമ വമ്പൻ ഹിറ്റാകുകയും മോഹൻലാലിന് മികച്ച നടനും യേശുദാസ് മികച്ച ഗായകനുമായി ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും രവീന്ദ്രൻ മാഷിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിക്കുകയും ചെയ്തു.
എന്നാല്‍ മോഹൻലാലിനായി ആലോചിച്ച ആ കഥ ലോഹിതദാസ് ഉപേക്ഷിച്ചിരുന്നില്ല. അതില്‍ നിന്നും മറ്റൊരു സിനിമ ലോഹിതദാസ് എഴുതി. അതാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍.
മോഹൻലാലിനായി ആലോചിച്ച ആ പഴയ കഥയില്‍ നിന്ന് രൂപപ്പെടുത്തിയ സിനിമയില്‍ എന്നാല്‍ ജയറാമാണ് നായകനായത്. അച്ഛനായി തിലകനും എത്തി. സത്യൻ അന്തിക്കാടായിരുന്നു സംവിധാനം. ചിത്രം ജയറാമിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്നായി മാറി.
മോഹൻലാലും മുൻപൊരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിത്രം ചെയ്യാൻ തീരുമാനിച്ച് ആദ്യം കഥയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റൊരു ചിത്രവുമായി സാമ്യം തോന്നിയിരുന്നു. ചിത്രത്തിനായി ലൊക്കേഷനൊക്കെ കണ്ടെത്തിയിരുന്നു.
എന്നാല്‍ മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്ന് തോന്നി ചിത്രം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തൊട്ട് അടുത്ത ദിവസം ലോഹിതദാസ് ഭരതത്തിന് മറ്റൊരു കഥയുമായി എത്തുകയായിരുന്നു അങ്ങനെയാണ് ഭരതമുണ്ടായതെന്നാണ് മോഹൻലാല്‍ പറഞ്ഞത്.
മോഹൻലാലിനും നെടുമുടി വേണുവിനുമൊപ്പം വൻ താരനിര അണിനരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഉര്‍വശി, ലക്ഷ്മി, മുരളി, കവിയൂര്‍ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായര്‍, കെ.പി.എ.സി. ലളിത, ലാലു അലക്സ്, ഒടുവില്‍ ഉണ്ണികൃഷ്ണൻ, ബോബി കൊട്ടാരക്കര എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.