ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ കഞ്ചാവിനായി പൊലീസിന്റെ കാലുപിടിച്ച് മധ്യവയസ്കൻ. ഷൊര്‍ണൂര്‍ റെയില്വേസ്റ്റേഷൻ നാലാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയതിന് പിന്നാലെയാണ് കഞ്ചാവിന് അടിമയായ മനുഷ്യന്റെ വെപ്രാളത്തിന് പൊലീസുകാരും സ്റ്റേഷനിലുള്ളവരും സാക്ഷികളായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏകദേശം നാല് മണിയോടെയാണ് സംഭവം. ഷൊര്‍ണൂര്‍ റെയില്വേസ്റ്റേഷൻ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയതോടെ പോലീസിനെ ചുറ്റിപ്പറ്റി മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും ധരിച്ച്, 45 വയസ്സോളം തോന്നിക്കുന്നയാള്‍ എത്തി.
ആദ്യം ആകാംക്ഷയോടെ നോക്കുകയായിരിക്കുമെന്ന് കരുതി. പിന്നീട് പോലീസ് ബാഗ് തുറന്ന് കഞ്ചാവ് പുറത്തിട്ടു. അതോടെ സംസാരശേഷിയില്ലാത്തയാള് വല്ലാത്ത വെപ്രാളം കാട്ടി അടുത്തേക്ക് വന്നതായി പോലീസുകാര്‍ പറഞ്ഞു.
പോലീസിന്റെ വിരട്ടലില്‍ കുറച്ചപ്പുറത്തേക്ക് മാറി. വീണ്ടും കഞ്ചാവെടുക്കാൻ തക്കം പാര്‍ത്ത് നിന്നു. അഞ്ചോ ആറോ പോലീസുകാര്ക്കിടയില്നിന്നു കഞ്ചാവെടുക്കാൻ കഴിയില്ലെന്ന തോന്നലിലായിരിക്കാം കൈയിലുണ്ടായിരുന്ന പണം പോലീസുകാര്‍ക്ക് വാഗ്ദാനം ചെയ്തു. 500 രൂപ നീട്ടിയാണ് ഒരല്പം കഞ്ചാവ് വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്.
20 മിനിറ്റോളം ഈ രൂപയുമായി എല്ലാ പോലീസുകാരുടെ അടുത്തും മാറിമാറി യാചിച്ചു. പോലീസുകാരുടെ കാല് പിടിക്കലും തൊഴുത് അപേക്ഷിക്കലുമെല്ലാം ഇതിനിടെയുണ്ടായി. മാറിയിരിക്കാനാവശ്യപ്പെട്ടപ്പോള് അനുസരണയോടെ അടുത്ത് മാറിയിരുന്നു. വീണ്ടും അക്ഷമനായി കഞ്ചാവിനടുത്തേക്ക്.
700 രൂപ നല്കാമെന്നായി ഒടുവില്‍. പോലീസുകാര്‍ വീണ്ടും വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഒരു പൊടിയെങ്കിലും കിട്ടുമെന്ന് കരുതി കഞ്ചാവ് പോലീസ് കൊണ്ടുപോകുംവരെ കാത്തിരുന്നു. കഞ്ചാവെടുത്ത് പോയപ്പോള്‍ അത് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് പൊടിയെങ്കിലുമുണ്ടാകുമെന്ന് കരുതി അവിടെ പരതുന്നതും കാണാമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.