വേങ്ങര: ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ അയ്യപ്പ ഭക്തൻമാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മുൻ വഖഫ് ബോര്‍ഡ് ചെയര്മാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും.
അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിന് പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍നിന്നും പ്രതിനിധി എത്തുന്നത് പതിവാണ്.ആ പതിവ് തെറ്റിക്കാതെ ഇത്തവണയും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍നിന്നും തങ്ങളെത്തി.
മുൻ വഖഫ് ബോര്‍ഡ് ചെയര്മാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഇത്തവണ ഉത്സവത്തിന് പാണക്കാട്ടെ പ്രതിനിധിയായി ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികള്‍ എത്താറുണ്ട്.
ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തില്‍ ശശിധരൻ, കെ. പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയില്‍ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തില്‍, ദാമോദരൻ പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലെത്തിയവരെ സ്വീകരിച്ചു.
സബാഹ് കുണ്ടുപുഴയ്ക്കല്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീനാ ഫസല്‍, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളില്‍പ്പെട്ടവര്‍ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണത്തോടെയാണ് സമാപിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.