ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാള്‍ കുട്ടിയെ മിഠായി നല്കി വിളിച്ചുകൊണ്ടു പോകവേ ഇതുവഴി വന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ രക്ഷിച്ചത്.
അയല്‍വാസിയായ പെണ്‍കുട്ടിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഒച്ച വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് അന്യ സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല.
അടുത്തിടെ പാലക്കാട് ജില്ലയിലെ വാളയാറിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാഴ ശ്രമം നടന്നിരുന്നു. മൂന്ന് വയസായ യു.പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി സെന്തില്‍കുമാറിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.സെന്തില്‍കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.