ന്യൂഡല്‍ഹി: തങ്ങളില്‍ ഒരാളെ ലെെംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ചേര്‍ന്ന് 25-കാരനെ കൊലപ്പെടുത്തി..ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
16 വയസ്സ് പ്രായമുള്ള രണ്ട് പേരും 17-കാരനായ ഒരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. തങ്ങളില്‍ ഒരാളെ ആസാദ് പലതവണ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാനും സംഘം ശ്രമിച്ചു. കൊലപാതകത്തിനും ആസാദിനെ മര്‍ദിക്കാനുമായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
പ്രദേശവാസിയായ ആസാദിനെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. ഖുസ്രോ പാര്‍ക്കില്‍ മൃതദേഹമുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, ഡി.സി.പി രാജേഷ് ദിയോ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.