കോഴിക്കോട്: നവകേരള സദസ് പത്ത് നിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് വ്യാപക അതിക്രമം കാട്ടിയതെന്ന് കെ.മുരളീധരൻ എം.പി..
പ്രതിപക്ഷ നേതാവ് മൈക്കിന് മുന്നില്‍ വന്ന് രണ്ട് വാക്ക് പൂര്‍ത്തിയാക്കുന്നതിന് മുൻപ് തന്നെ പൊലീസ് നടപടി തുടങ്ങി. എന്നാല്‍, അതിലേറെ പ്രകോപനം സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയപ്പോള്‍ ഒഴുക്കൻ മട്ടിലുള്ള ഒരു ലാത്തിച്ചാര്‍ജ് മാത്രമാണ് പൊലീസ് നടത്തിയത്.
പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിച്ചില്ല. സ്റ്റാലിനും മമതയും ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
മോദി-പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ് ഇതും യുമോര്ച്ചക്കെതിരായ മൃദുസമീപനവും. മോദിയുടെ അതേ ശൈലിയാണ് പിണറായി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
നിയമസഭയില്‍ നിന്ന് യു.ഡി.എഫ് എം.എല്‍.എമാരെ സസ്പെൻഡ് ചെയ്യുമോയെന്ന് മാത്രമേ ഇനി നോക്കാനുള്ളൂ. മോദിയുടെ ബാക്കിയെല്ലാ ശൈലിയും പിണറായി സ്വീകരിച്ചുകഴിഞ്ഞു.
നവകേരള സദസ് കഴിഞ്ഞതിനു പിറകെ ഇനി കേരളത്തില്‍ നടക്കാൻ പോകുന്നത് സമരസദസാണ്. എം.വി. ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന സി.പി.ഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടമെന്നും മുരളീധരൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.