കൊച്ചി: തന്റെ വിധികള്‍ മൂല്യങ്ങള്‍ മുൻനിര്‍ത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.ആരും രാജാവാണെന്ന് കരുതരുതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപട് വ്യക്തമാക്കിയത്.
അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതില്‍ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മറിയക്കുട്ടിയുടെ കേസില്‍ സര്‍ക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ചടങ്ങില്‍ നിലപാട് വ്യക്തമാക്കിയത്.
ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. മറിയക്കുട്ടിയുടെ പെൻഷൻ ഹര്‍ജി രാഷ്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മൂല്യങ്ങള്‍ മുൻനിര്‍ത്തിയാണ് താൻ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശനമില്ലെന്നുമുള്ള ജഡ്ജിയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.