ഇഗ്ലണ്ട്: വയറിനുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപ്രത്രിയില്‍ എത്തിയ യുവതിയ്ക്ക് വന്കുടലിനുള്ളില് 23 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥശിശു വളരുന്നുണ്ടെന്ന് കണ്ടെത്തി.
പരിശോധനയില്‍ സ്വാഭാവികമായ രീതിയില്‍ രൂപപ്പെട്ട ഭ്രൂണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്ഭപാത്രത്തിന് പുറത്തു ഭ്രൂണം വളരുന്ന അവസ്ഥയായ എക്ടോപിക് പ്രഗ്നന്‍സിയാണ് യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വയറിനുള്ളില്‍ ഇത്തരമൊരു ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്.
എല്ലാ ഗര്‍ഭധാരണങ്ങളിലും എക്ടോപിക് ഗര്‍ഭധാരണം സംഭവിക്കാനുള്ള സാധ്യത രണ്ട് ശതമാനത്തിന് താഴെയാണ്. ഇത് കൂടുതലായി സംഭവിക്കുന്നത് അണ്ഡവാഹിനി കുഴലുകളിലാണ്. അത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ അപകടകരമാണ്.
ആന്തരിക രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കുഞ്ഞ് വളര്‍ച്ച പ്രാപിക്കുമ്ബോള്‍ അണ്ഡവാഹിനികുഴല്‍ പൊട്ടിപ്പോകാനുള്ള സാധ്യതയും ഏറെയുണ്ട്.
കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ അപൂര്‍വം മാത്രവുമാണ്. ഇത്തരമൊരു ഗര്‍ഭാവസ്ഥയില്‍ രക്തസ്രാവം ഉണ്ടായേക്കാം,
വയറുവേദന, തലകറക്കം, ക്ഷീണം മുതലായവും അനുഭവപ്പെടും. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 29-ാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കുഞ്ഞിനെ നവജാത ശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. 24 ആഴ്ച പ്രായമുള്ള കുഞ്ഞ് പ്രസവിച്ചാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത ഏകദേശം 60 മുതല്‍ 70 ശതമാനം മാത്രമാണ്.
എന്നാല്‍, 28 ആഴ്ച എത്തുന്നതോടെ ഇത് 80 മുതല്‍ 90 ശതമാനം വരെയാകും. മൂന്നുമാസത്തെ ആശുപത്രി വാസത്തിന് ശേഷം യുവതിയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കേസ് സ്റ്റഡിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.