തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്. ഒരു ശാഖയിലെ ഇടപാടുകാരന്റെ അക്കൗണ്ട് വഴിയാണ് അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള രാഹുല്‍ എന്ന വ്യക്തി 28 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്.
പലസമയങ്ങളിലായി ബാങ്കിന്റെ ഒരു ഉപയോക്താവിന്റെ അക്കൗണ്ട് വഴിയാണ് 28.07 കോടി രൂപ തട്ടിയത്. ഇയാള്‍ക്കൊപ്പം മറ്റ് ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് ബാങ്കും പോലീസും അന്വേഷിച്ചു വരികയാണെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വ്യക്തമാക്കി.
ഡിസംബര്‍ 13നാണ് തട്ടിപ്പ് പുറത്തു വന്നതെങ്കിലും ഒറ്റയടിക്കല്ല ഇത്രയും തുക തട്ടിയെടുത്തിരിക്കുന്നതെന്നാണ് ബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഉപയോക്താക്കള്‍ക്ക് പണം നഷ്ടമാകാതിരിക്കാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.