ഈരാറ്റുപേട്ട : സമ്പൂർണ മാലിന്യ മുക്തം എന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിൽ മുന്നേറാൻ ചുവട് വെച്ച് ഈരാറ്റുപേട്ട നഗരസഭ.
ഒന്നാം വാർഡിൽ ആദ്യ യോഗം നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഒരു വാർഡിൽ മൂന്ന് വീതം യോഗങ്ങൾ എന്ന നിലയിൽ മൊത്തം 84 ക്ലസ്റ്റർ യോഗങ്ങൾ 23 ന് പൂർത്തിയാകും.
ഇതിന് ശേഷം എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് യോഗം ചേരും. തുടർന്ന് നഗരത്തിൽ എല്ലാ ഭാഗത്തും ഒരേ സമയത്ത് ശുചിത്വ പ്രതിജ്ഞ നടത്തും.250 എൻഎസ്എസ് വിദ്യാർത്ഥികൾ കടകൾ കയറി ബോധവൽക്കരണം നടത്തും.
മാലിന്യങ്ങൾ നിറഞ്ഞിരുന്ന ഒരു ഡസൻ സ്ഥലങ്ങൾ പൂന്തോപ്പുകളാക്കി മാറ്റൽ, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നഗരസഭ കൗൺസിൽ യോഗം എന്നിവയാണ് ഇതോടൊപ്പം ഈ മാസം ഒടുവിൽ നടപ്പിലാകുക. പുതു വർഷത്തിൽ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
തുടർന്ന് പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ തുണി, ചെരിപ്പ്, ബാഗ് തുടങ്ങിയ പാഴ് അജൈവ വസ്തുക്കൾ ശേഖരിക്കുന്ന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. വിവിധ വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇപ്പോൾ ക്ലസ്റ്റർ യോഗങ്ങൾ നടന്നുവരികയാണ്.
പരിശീലനം ലഭിച്ച അംഗൻവാടി അധ്യാപികമാർ, ആശാ പ്രവർത്തകർ, തിരികെ സ്കൂൾ പദ്ധതി ആർ പി മാർ എന്നിവരാണ് ക്ലസ്റ്റർ യോഗങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നതെന്ന് വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അറിയിച്ചു.
ഉദ്ഘാടന ഭാഗമായി ഒന്നാം വാർഡിൽ നടന്ന ക്ലസ്റ്റർ യോഗത്തിൽ വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ മുനിസിപ്പൽ കോർഡിനേറ്റർ അബ്ദുൽ മുത്തലിബ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീസ, പ്രജിത, സോണിമോൾ തുടങ്ങിയവർ വിവിധ വാർഡുകളിൽ ക്ലസ്റ്റർ യോഗങ്ങൾക്ക് നേതൃത്വം നൽകി.
പ്ലാസ്റ്റിക് ഉൾപ്പടെ സകല പാഴ് അജൈവ വസ്തുക്കളും ഹരിത കർമ സേനയ്ക്ക് കൈമാറണമെന്ന പ്രതിജ്ഞയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ഒന്നാം വാർഡിൽ നടന്ന ആദ്യ ക്ലസ്റ്റർ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.