പഴയ കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഇപ്പോഴും വിമര്‍ശനങ്ങളുണ്ടാകാറുണ്ട്. ഇവനല്ലേ പണ്ട് കൊക്കെയ്ൻ കേസില്‍ പിടിക്കപ്പെട്ടത് എന്ന് പറഞ്ഞാണ് വിമര്‍ശനം.
അടിക്കാത്ത ഒരാളെ പിടിച്ച് കൂട്ടിലാക്കുകയും അടിക്കുന്നവനാക്കി തീര്‍ക്കുകയും ചെയ്തു. ഇതിനാര് ഉത്തരവാദിത്തം പറയുമെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.ഈ പറയുന്ന നിയമപീഠങ്ങള്‍ അതിനൊരുത്തരം തരുമോ. ഇവിടെ അകത്തുകിടക്കുന്നതിലധികവും നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ജയിലില്‍ കിടന്ന് പുറത്തുവന്നുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കുന്നില്ലെന്ന് നടൻ പറഞ്ഞു. ഇവനൊക്കെയാണോ വലിയ ആള് പണ്ട് കൊക്കെയ്ൻ കേസില്‍ പിടിക്കപ്പെട്ടതല്ലേയെന്ന് മുൻപ് ഐ പി എസുകാരൻ പറഞ്ഞതുകേട്ടു.
നന്നാകാൻ വേണ്ടിയല്ലേ ജയിലില്‍ ഇടുന്നത്. നന്നായാല്‍ പറയും ഇവനൊക്കെ എന്തിനാ നന്നായതെന്ന്. ഇത്തരത്തിലുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യം കുറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ പറയുന്നത് തമാശയ്ക്ക് വേണ്ടിയാണെന്നും ഷൈൻ ടോം കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ 'ഒപ്പീസിന്' തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. 2015ലാണ് ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ കേസില്‍ പിടിയിലായത്. കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ് നടൻ പിടിയിലായത്. കേസില്‍ കുറച്ച് നാള് ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.