അപൂര്‍വമായ അലര്‍ജി രോഗം ബാധിച്ചതു മൂലം ജീവിതം തന്നെ നരകതുല്യമായി മാറിയ അനുഭവം പങ്കുവെച്ച് യുവതി. 20 വയസുള്ള ബെത്ത് സാംഗറൈഡ്സ് എന്ന യുവതിയാണ് ഈ അപൂര്‍വ രോഗം മൂലം താൻ അനുഭവിക്കുന്ന ദുരിതങ്ങള്‍ പങ്കുവെച്ചത്.
കരയുമ്പോഴും ചിരിക്കുമ്പോഴും ചില ഗന്ധങ്ങള്‍ ശ്വസിക്കുമ്പോഴുമൊക്കെ ചര്‍മം വലിഞ്ഞു മുറുകുന്നതു പോലെയും ശരീരം ചുട്ടുപൊള്ളുന്നതു പോലെയുമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും യുവതി പറയുന്നു. 15 വയസ് മുതല്‍ താൻ ഈ രോഗാവസ്ഥയോട് മല്ലിടുകയാണെന്നും ബെത്ത് സാംഗറൈഡ്സ് പറയുന്നു. വര്‍ഷങ്ങളായി വൈദ്യസഹായം ലഭിച്ചിട്ടും രോഗം ഭേദമായിട്ടില്ല. ഒരു 'മെഡിക്കല്‍ മിസ്റ്ററി' എന്നാണ് ഡോക്ടര്‍മാര്‍ പോലും ഇതിനെ വിളിക്കുന്നത്.
അഞ്ചു വര്‍ഷം മുൻപ് മുഖത്ത് പ്രത്യക്ഷപ്പെട്ട ചെറിയൊരു പാടില് നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഇതേത്തുടര്‍ന്ന് ബെത്തിന്റെ ആരോഗ്യം ക്ഷയിച്ചു. കുടലിലും വൃക്കകളിലുമൊക്കെ തകരാറുകളുണ്ടായി. ചിരിച്ചാലും കരഞ്ഞാലുമൊക്കെ ശരീരം ചുട്ടുപൊള്ളുന്നതു പോലെ അനുഭവപ്പെടാൻ തുടങ്ങി. 18-ാം വയസിലാണ്, ബെത്ത് സാംഗറൈഡ്സിന് പോസ്ചറല്‍ ടാക്കിക്കാര്‍ഡിയ സിൻഡ്രോം (postural tachycardia syndrome (PoTS) എന്ന രോഗം സ്ഥിരീകരിച്ചത്.
ശരീരം ചുട്ടുപൊള്ളുന്നതു പോലുള്ള അവസ്ഥക്കു പുറമേ, പെട്ടെന്നുള്ള തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പ് കൂടുക, നെഞ്ചുവേദന എന്നിവയും നിരന്തരം ബെത്തിനെ അലട്ടാറുണ്ട്. ചില ഭക്ഷണ സാധനങ്ങളുടെ മണം അടിച്ചാല്‍ പോലും ബെത്തിന് ശരീരം പൊള്ളുന്നതു പോലെ അനുഭവപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ വളരെയേറെ ശ്രദ്ധിച്ച് മുൻകൂട്ടി തയ്യാറാക്കിയ മെനുവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബെത്തിനുള്ള ഭക്ഷണം തയ്യാറാക്കുന്നതു പോലും. ഈ അപൂര്‍വ രോഗം മൂലം തന്റെ ജീവിതം തീര്‍ത്തും ദുസഹമായി തീര്‍ന്നെന്നും ബെത്ത് സാംഗറൈഡ്സ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.