പാലക്കാട്: മലയിൽ കുടുങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ ചെറാട് സ്വദേശി യുവാവ് ബാബു അറസ്റ്റില്‍. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയത് വർത്തയാകുകയും അന്ന് സൈന്യം രക്ഷക്കെത്തുകയുമായിരുന്നു. 2022 ഫെബ്രുവരിയില്‍ മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ത്യന്‍ ആര്‍മി രക്ഷപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മലകയറി തുടങ്ങിയത്.
ഇതിനിടെ കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.
എന്നാൽ ഇത്തവണ രക്ഷിച്ചില്ല പകരം കാനിക്കുളത്തെ ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേരളാപോലീസ് അറസ്റ്റ് ചെയ്തു. ജനൽച്ചില്ലുകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമുള്ള അതിഗംഭീര അതിക്രമമാണ് ബാബു നടത്തിയത്.
ബന്ധു വീട്ടുകാരുടെ പരാതിയിൽ പാലക്കാട് കസബ പോലീസെത്തി ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബുവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയും ബാബുവിന്റെ ആക്രമണമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.